Sorry, you need to enable JavaScript to visit this website.

സ്‌പൈസ് ജെറ്റ് അന്താരാഷ്ട്ര സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നു

ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്‌പൈസ് ജെറ്റ് അന്താരാഷ്ട്ര സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നു. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 30വരെയാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ലോകം വൈറസില്‍ നിന്ന് മുക്തിനേടി സാധാരണഗതിയിലേക്ക് മടങ്ങുംവരെ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ കൊല്‍ക്കത്ത-ധാക്ക ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ചെയ്തത് പ്രകാരം സര്‍വീസ് തുടരും. ചെന്നൈ-കൊളംമ്പോ ഫ്‌ളൈറ്റ് മാര്‍ച്ച് 25നാണ് സര്‍വീസ് പുന:രാരംഭിക്കുക.

ദല്‍ഹി-ദുബായ്,മുംബൈ -ദുബായ് ഫ്‌ളൈറ്റുകള്‍ ഏപ്രില്‍ 16വരെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. നേരത്തെ മറ്റ് വിമാനകമ്പനികളായ വിസ്താരയും ഗോ എയറും അന്താരാഷ്ട്ര സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇന്‍ഡിഗോയും തങ്ങളുടെ പല അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്നും പല എയര്‍ലൈന്‍ കമ്പനികളും അറിയിച്ചിട്ടുണ്ട്.
 

Latest News