Sorry, you need to enable JavaScript to visit this website.

കൊറോണ; 50 % കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം


ന്യൂദല്‍ഹി-  കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ 50% ആളുകള്‍ മാത്രം ഇനി ഓഫീസില്‍ ഹാജരായാല്‍ മതിയെന്നും ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഓരോ വകുപ്പുകളുടെയും മേധാവികള്‍ അറിയിച്ചു. പേഴ്‌സണല്‍ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.   ഓഫീസുകളിലേക്ക് വരേണ്ടവര്‍ സ്വന്തം വാഹനം ഉപയോഗിക്കണം.

രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ, രാവിലെ 9.30 മുതല്‍ വൈകീട്ട് 6 വരെ, രാവിലെ പത്ത് മുതല്‍ വൈകീട്ട് 6.30 വരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റാണ് നല്‍കിയിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ ആശയ വിനിമയത്തിനായി ജോലി സമയത്ത് ടെലഫോണില്‍ ലഭ്യമാകണമെന്നും നോട്ടിഫിക്കേഷന്‍ നിഷ്‌കര്‍ഷിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ഈ വിഭാഗക്കാരും ഓഫീസില്‍ നേരിട്ടെത്തേണ്ടി വരും. ഏപ്രില്‍ 14വരെയാണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും കൊറോണ വൈറസിനെതിരെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. സന്ദര്‍ശകരെ നിരുത്സാഹപ്പെടുത്തുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.

Latest News