കൊറോണ; ചൈനയിൽനിന്ന് പുതിയ കേസുകളില്ല

ബീജിംഗ്- കൊറോണ വൈറസ് ലോകത്തെ പിടിച്ചുകുലുക്കിയ ശേഷം ഇതാദ്യമായി ചൈനയിൽനിന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും ഇന്നലെ റിപ്പോർട്ട് ചെയ്തില്ല. ഇതാദ്യമായാണ് ചൈനയിൽനിന്ന് പുതിയ കേസുകളില്ലാത്തത്. ചൈനയേക്കാൾ കൂടുതൽ ആളുകൾ മറ്റ് രാജ്യങ്ങളിലാകമാനം കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ഡിസംബറിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിൽ ഇന്നലെ പുതിയ ഒരു കേസുമുണ്ടായിട്ടില്ലെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കി. ജനുവരി 23 മുതൽ വുഹാനിലെ ഒരുകോടി പത്ത് ലക്ഷത്തോളം പേർ ക്വാറന്റൈിനിലാണ്. ചൈനയിലെ മറ്റ് ഭാഗങ്ങളിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു. 

Latest News