കോട്ടയം - ഉംറ കഴിഞ്ഞു വന്ന ഈരാറ്റുപേട്ട സ്വദേശിക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഡിസ്ചാര്ജ് ചെയ്തു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഈരാറ്റുപേട്ട സ്വദേശിയാണ് സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രിവിട്ടത്. ഇയാൾ ഹോം ക്വാറൻറയിനിൽ തുടരും.
ഇന്ന് പുതുതായി ആരെയും ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ ആറു പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഇപ്പോൾ ഐസോലേഷനിലുള്ളത്. 37 പേർക്കുകൂടി ഹോം ക്വാറൻറയിൻ നിർദേശിച്ചു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1415 ആയി. ഇന്ന് ഫലം വന്ന 14 സാമ്പിളുകളുകളിലും വൈറസ് ബാധയില്ല.