Sorry, you need to enable JavaScript to visit this website.

വര്‍ക്കലയില്‍ 'ആന്റി കൊറോണ വൈറസ്  ജ്യൂസ്' വിറ്റ ബ്രിട്ടീഷുകാരന്‍ കുടുങ്ങി 

വര്‍ക്കല-ലോകം കൊറോണ വൈറസിനെ ഭീതിയോടെ കാണുമ്പോള്‍ കേരളത്തില്‍ അത് മാര്‍ക്കറ്റിങ് തന്ത്രമാക്കി ബ്രിട്ടീഷ് സായിപ്പ്. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്' എന്ന ബോര്‍ഡ് സ്ഥാപിച്ച ഉടമയായ വിദേശിയെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചതായി റിപ്പോര്‍ട്ട്.
ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ എന്ന കഫെയുടെ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്തു തയാറാക്കിയ ജ്യൂസിനു 'ആന്റി കൊറോണ' എന്ന പേരും നല്‍കി 150 രൂപ നിരക്കും എഴുതി ചേര്‍ത്തു. വിവരമറിഞ്ഞെത്തിയ വര്‍ക്കല പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇയാളുടെ കടയിലെ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ട്.

 
 
     

Latest News