ബിജെപി എംപി  സുരേഷ് പ്രഭു നിരീക്ഷണത്തില്‍ 

ന്യൂദല്‍ഹി- കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു നിരീക്ഷണത്തില്‍. കരുതല്‍ നിരീക്ഷണം എന്ന നിലയില്‍ വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അടുത്തിടെ അദ്ദേഹം വിദേശ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് 14 ദിവസം കരുതല്‍ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും അദ്ദേഹം 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 143 ആയി. കൊറോണ വൈറസ് രാജ്യത്ത് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.ഇപ്പോഴത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊറോണ കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശിച്ചു.


 

Latest News