കൊറോണയ്‌ക്കെതിരെ വ്യാജ ചികിത്സ; മോഹനന്‍വൈദ്യര്‍ അറസ്റ്റില്‍


തൃശൂര്‍- കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വ്യാജ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യരെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനവും അടച്ചുപൂട്ടിച്ചു. കൊറോണ വൈറസ് ബാധയ്ക്ക് എതിരെ ഇയാള്‍  ചികിത്സ നടത്തുന്നതായി രഹസ്യവിവരം ലഭിച്ച ആരോഗ്യവകുപ്പും പോലിസും റെയ്ഡ് നടത്തി.

സംഭവം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് രജിസ്ട്രര്‍ ചെയ്തതെന്ന് പോലിസ് അറിയിച്ചു. മോഹനന്‍ വൈദ്യര്‍ക്ക് ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നും പോലിസ് അറിയിച്ചു. കൊറോണ ഉള്‍പ്പെടെയുള്ള ഏത് രോഗത്തിനും ചികിത്സ നല്‍കുമെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
 

Latest News