കോവിഡ് മരണം 8000 കവിഞ്ഞു; യൂറോപ്പില്‍ അതിവേഗം വ്യാപിക്കുന്നു

റോമില്‍ ഒരു രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നു

പാരീസ്- ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോവിഡ്-19 വൈറസ് ബാധിച്ചുള്ള മരണം 8000 കവിഞ്ഞു. ഇന്ന് വൈകിട്ട് വരെ 8092 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ മരണങ്ങളില്‍ കൂടുതലും യൂറോപ്പില്‍നിന്നാണ്. യൂറോപ്പ്-3422, ഏഷ്യ-3384 എന്നിങ്ങനെയാണ് കണക്ക്.
78766 രോഗബാധയില്‍ ഇന്ന് 684 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാഹാമാരി അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

 

Latest News