Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ മുഴുവൻ ബാറുകളും അടച്ചിടണമെന്ന് ഐ.എം.എ

കൊച്ചി- കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടയ്ക്കാൻ സർക്കാർ തയാറാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആവശ്യപ്പെട്ടു. ബാറുകൾ അടയ്ക്കാൻ സർക്കാർ കർശനമായും തയാറാകണം. ബാറുകളിലെ കൂട്ടം കൂടൽ ഒഴിവാക്കേണ്ടതാണ്.  മങ്ങിയ വെളിച്ചത്തിൽ ഇരുന്ന് തികച്ചും ആരോഗ്യകരമല്ലാത്ത രീതിയിൽ  ഒരേ ഗ്ലാസും സ്പൂണും ഉപയോഗിച്ചും പാത്രത്തിൽ കൈയിട്ടുവാരിയും കഴിക്കുന്ന പ്രവണതയാണ് ബാറുകളിൽ നടക്കുന്നത്. നിലവിലെ ബാറിലെ അവസ്ഥയിൽ രോഗം പടരാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. സമൂഹത്തിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയുണ്ടായാൽ ഒരു രീതിയിലും നമ്മൾക്ക് നിയന്ത്രിക്കാൻ പറ്റാതാകുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.അബ്രാഹം വർഗീസ്,സെക്രട്ടറി ഡോ.പി ഗോപികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
റസ്‌റ്റോറന്റുകളിൽ ഇത്രയും പ്രശ്‌നമില്ലാത്തതിനാലാണ് ഇവ അടയ്ക്കാൻ ഐ.എം.എ ആവശ്യപ്പെടാത്തത്.കോവിഡ്19 ന്റെ വ്യാപനം തടയാൻ അടുത്ത 14 ദിവസം നിർണായകമാണെന്നും ഈ കാലയളവിൽ ഒരോരോരുത്തരും ജാഗ്രത പാലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കോവിഡ്19 പ്രതിരോധിക്കാൻ ലോകത്തൊരിടത്തും ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ആരെങ്കിലും അശാസ്ത്രീയമായി ഇതിന്റെ പേരിൽ മരുന്നുകളോ മറ്റോ വിതരണം ചെയ്യുന്നുണ്ടെങ്കിൽ അത് ശാസ്ത്രത്തിന് നിരക്കുന്നതല്ല.  രോഗം സമൂഹത്തിൽ വ്യാപിക്കുന്ന സമയമാണ്. വ്യക്തികൾ തമ്മിൽ നിർബന്ധമായും സമൂഹത്തിൽ നിശ്ചിതമായ അകലം പാലിക്കണം. വ്യക്തികൾ ഇരിക്കുന്ന സമയത്തും നിശ്ചിത അകലം പാലിക്കാൻ കർശനമായി എല്ലാവരും തയാറകണം. പൊതുഗതാഗത സംവിധാനം പരവാവധി ഒഴിവാക്കണം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. പരമാവധി വീടുകളിൽ തന്നെ കഴിയുന്നതാണ് രോഗം പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം. ഇത് പ്രായോഗികമായി ബുദ്ധമുട്ടാണെങ്കിലും സാധിക്കുന്നവർ അത് ചെയ്യണം. 60 വയസിനു മുകളിൽ ഉള്ളവർ പരമാവധി ശ്രദ്ധിക്കണം. ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയണം. വളരെ അത്യാവശ്യമുള്ള രോഗികൾ മാത്രമെ ആശുപത്രിയിൽ എത്താവു.കുട്ടികളെ പരമാവധി ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക.രോഗം കഠിനമാണെങ്കിൽ മാത്രം ആശുപത്രിയിൽ കൊണ്ടുപോകുക.ആശുപത്രിയിൽ എത്തുന്ന മെഡിക്കൽ പ്രതിനിധികളുടെ എണ്ണത്തിലും നിയന്ത്രണം വേണം.
ഐഎംഎയുടെ ഒരു ബ്രാഞ്ചിലെ ഭാരവാഹികൾ ചീഫ് ജസ്റ്റിസിന് രോഗവ്യാപനവുമായി ബന്ധപ്പെട്ട് നൽകിയ കണക്ക് അത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതായിട്ടാണ്.അതിനർഥം അതുണ്ടാകുമെന്നല്ല.സാധ്യതയുള്ള എണ്ണത്തിന്റെ കണക്കാണ് നൽകിയതെന്നും ഇതിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി. ഇപ്പോൾ സ്ഥിതി ശാന്തമാണെങ്കിലും ഈ ശാന്തത എത്രനാളത്തേക്ക് മുന്നോട്ടു പോകുമെന്ന് പറയാൻ കഴിയില്ല.അത്തരം അവസ്ഥയുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാതിരുന്നാൽ  അത് വലിയ അപകടത്തിലാവും ചെന്നെത്തുകയെന്നും ഇവർ പറഞ്ഞു.

ഐ.എം.എയുടെ കീഴിൽ മെഡിക്കൽ സ്റ്റുഡന്റസ് നെറ്റ് വർക്ക് ഉണ്ട്. കേരളത്തിലെ 35 ഓളം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ഇതിലുള്ളത്. എണ്ണൂറോളം വിദ്യാർഥികൾ സഹയത്തിനായി രംഗത്തുണ്ട്്.ഇവരെ ഉപയോഗിച്ച് 14 ജില്ലകളിലും ബോധവൽക്കരണ ക്ലാസുകൾ അടക്കമുള്ള പ്രോഗ്രാം നടത്തും. ഐ.എം.എയുടെ നേതൃത്വത്തിലുള്ള ജൂനിയർ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് ഉണ്ട്.ഇവരുടെ സേവനവും സർക്കാരിന് നൽകും.കോൾ ദി ഡോക്ടർ എന്ന പരിപാടിയും പുതുതായി ആരംഭിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികൾ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് നേരിട്ടാൽ  അവർക്ക് ഫോണിൽക്കൂടി ഡോക്ടറുമായി സംസാരിക്കാനുള്ള മാർഗം ആരംഭിച്ചിട്ടുണ്ട്. മരുന്നുകളോ മറ്റോ ആവശ്യം വന്നാൽ പോലിസിന്റെ സഹായത്താൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള പദ്ധതി എറണാകുളം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഇത് മറ്റു ജില്ലകളിലും ആരംഭിക്കും.രക്തദാനം അനിവാര്യമാണ്. രക്തദാതാക്കൾ മടികൂടാതെ ഇതിന് തയാറാകണം. കൊച്ചുകുട്ടിമുതൽ പ്രായമായവർക്ക് വരെ രക്തം ആവശ്യമായി വരുമ്പോൾ ദൗർലഭ്യം നേരിട്ടാൽ അത് വലിയ ഗുരതരമായ അവസ്ഥയിലേക്ക് പോകും.ഐ.എം.എയുടെ കീഴിലുള്ള നെറ്റ് വർക്കിൽ കേരളത്തിൽ 500 നുമുകളിൽ ആംബുലൻസ് പ്രവർത്തിക്കുന്നുണ്ട്. ആവശ്യം വന്നാൽ ഈ ആംബുലൻസ് സർക്കാരിന് വിട്ടു നൽകും. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ കേരളമൊട്ടാകെയുള്ള ഏകോപനത്തിനായി ഐ.എം.എയുടെ നേതൃത്വത്തിൽ കോവിഡ് കൺട്രോൾ സെൽ  എന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ രോഗികളെ നിരീക്ഷിച്ച് അവർക്ക് വേണ്ട നിർദേശം നൽകാനും അതുപോലെ കേരളത്തിലെ 33,000 ഡോക്ടർമാരുടെ പ്രവർത്തനം ഏകോപിപ്പിക്കാനുമാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. ഇതിലൂടെ കേരളത്തിലെ എല്ലാ പ്രവർത്തനം നടത്താനാണ് ഐഎംഎ തീരുമാനിച്ചിരിക്കുന്നത്.പല കാരണങ്ങളാൽ കേരളത്തിൽ പലപ്പോഴായി നിരവധി ആശുപത്രികൾ അടച്ചുപൂട്ടിയിട്ടുണ്ട്. വെറുതെ കിടക്കുന്ന ഇത്തരം ആശുപത്രികൾ കണ്ടെത്തി ആവശ്യമെങ്കിൽ ഇവിടം ഐസോലേഷൻ യൂനിറ്റായി മാറ്റാനുമുള്ള തയാറെടുപ്പുകളും ഐ.എം.എ ആരംഭിച്ചിട്ടുണ്ട്്. അടഞ്ഞുകിടക്കുന്ന വീടുകളും ഏറ്റെടുത്ത് നിരീക്ഷണത്തിലുളളവരുടെ എണ്ണം കൂടുന്നതനുസരിച്ച്് അവരെ താമസിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കേണ്ടി വരും.
കോവിഡ്19ന്റെ കാര്യത്തിൽ കേരളം മൂന്നാമത്തെ സ്റ്റേജിലേക്ക് കടന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾക്ക്് ഐ.എം.എയുടെ നേതൃത്വത്തിൽ നിർദേശം നൽകികഴിഞ്ഞു. ആശുപത്രികൾ ഇത് നടപ്പിലാക്കാൻ തുടങ്ങി. മാളുകളിലും മറ്റും ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പള്ളികളിലും അമ്പലങ്ങളിലും ആളുകളുടെ എണ്ണം നിയന്ത്രിക്കണം. ഇവിടങ്ങളിലും പ്രതിരോധ മാർഗങ്ങൾ ഉറപ്പാക്കണമെന്നും ഐ.എം.എ ഭാരവാഹികൾ ആവശ്യപ്പെട്ടു.
 

Latest News