തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കും


തിരുവനന്തപുരം-  തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന 1200 പേരെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അമ്പത് ബസുകള്‍ ഉടന്‍ തയ്യാറാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയിരത്തോളം പേരാണ് ഇന്ന് വിമാനത്താവളത്തില്‍ എത്തുക. ബാക്കിയുള്ളവര്‍ നാളെ രാവിലെ  എത്തിച്ചേരും.

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ഇവരെ പ്രത്യേക കേന്ദ്രങ്ങളിലായിരിക്കും പാര്‍പ്പിക്കുക.  അബുദാബി,ദുബായ് വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്നവരെ കൊണ്ടുപോകാന്‍ മോട്ടോര്‍വാഹന വകുപ്പ് കെഎസ്ആര്‍ടിസിയോട് അമ്പത് ബസുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും ബസുകള്‍ ഒന്നിച്ച് വിട്ടുതരാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
 

Latest News