Sorry, you need to enable JavaScript to visit this website.

ഉപയോക്താക്കളുടെ കോൾ വിവരങ്ങൾ റെക്കോർഡ് ചെയ്യാൻ കേന്ദ്ര നിർദ്ദേശം; എതിർപ്പുമായി ടെലികോം കമ്പനികൾ

ന്യൂദൽഹി- കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഫോൺ ഉപയോക്താക്കളുടെ കോൾ വിവരങ്ങൾ റെക്കോർഡ് ചെയ്യണമെന്ന് ടെലികോം കമ്പനികളോട് കേന്ദ്രസർക്കാർ. കേരളം,ദൽഹി, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചൽപ്രദേശ് , ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെയും ജമ്മുകശ്മീരിലെയും  മൊബൈൽ ഉപയോക്താക്കളുടെ കോൾ വിവരങ്ങൾ റെക്കോർഡ് ചെയ്യാനാണ് കേന്ദ്ര നിർദ്ദേശം. 
എന്നാൽ കേന്ദ്ര നിർദ്ദേശം അപകടമാണെന്ന മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ രംഗത്തെത്തി. ഇത് ജനങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കുമെന്നും ഉപയോക്താക്കൾ മുഴുവൻ സമയവും സർക്കാർ നിരീക്ഷണത്തിലാകുമെന്നും കമ്പനികൾ പറയുന്നു. കേന്ദ്രത്തിന്റെ നിർദ്ദേശത്തിനെതിരെ കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
 

Latest News