റിയാദ്- ഇസ്ലാമിക ലോകത്തെ ചില രാജ്യങ്ങളില്‍ പള്ളികള്‍ താല്‍ക്കാലികമായി അടച്ചത് കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ മതപരമായ ബാധ്യതയാണെന്ന് മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഈസ പറഞ്ഞു.
ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഇത് മതപരമായ ബാധ്യതയാണ്. ആളുകള്‍ കൂട്ടംചേരുന്നതടക്കമുള്ള നടപടികള്‍ ഈ മഹാവിപത്ത് നേരിടാന്‍ അനിവാര്യമാണെന്ന് എല്ലാവർക്കും അറിവുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മുതലാണ് പള്ളികളില്‍ ജമാഅത്ത്, ജുമുഅ നമസ്കാരങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയത്.
സൗദിയില്‍ പുതിയ പശ്ചാത്തലത്തില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിന്‍ സങ്കടമടക്കാനാവാതെ കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.






