Sorry, you need to enable JavaScript to visit this website.

ഉമർ അബ്ദുല്ലയെ വിടുന്നുണ്ടെങ്കില്‍ ഉടന്‍ വിട്ടയക്കണം-സുപ്രീം കോടതി

ന്യദല്‍ഹി- കശ്മീരില്‍ തടവിലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ ഉടന്‍ വിട്ടയക്കാന്‍ സുപ്രീം കോടതി അന്ത്യാശാസനം നല്‍കി. വിട്ടയക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വിട്ടയക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സഹോദരി നല്‍കിയ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

ഉമർഅബ്ദുല്ലയെ വിട്ടയക്കുന്ന കാര്യത്തില്‍ അടുത്തയാഴ്ച മറുപടി നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

Latest News