Sorry, you need to enable JavaScript to visit this website.

കോവിഡ് 19 ഭീഷണി സൈന്യത്തിലേക്കും

ന്യൂദല്‍ഹി- കരസേനയിലെ ഒരു സൈനികന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് സൈന്യവും കോവിഡ് 19 ഭീഷണിയിലായി. ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. സൈനികന്‍ അവധിക്ക് വീട്ടില്‍ പോയിരുന്നു.

സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ യാത്ര തടഞ്ഞിട്ടുണ്ട്.

Latest News