ഇറാഖില്‍ ഗ്രീന്‍സോണില്‍ വീണ്ടും റോക്കറ്റാക്രമണം; മൂന്ന് പേർക്ക് പരിക്ക്

ബഗ്ദാദ്- ഇറാഖ് തലസ്ഥാനത്ത് അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ വീണ്ടും റോക്കറ്റാക്രമണം. ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തിനു പിന്നാലെ രാത്രി വൈകിയും റോക്കറ്റുകള്‍ പതിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. റോക്കറ്റുകള്‍ ഒരു താമസ കേന്ദ്രത്തില്‍ പതിച്ചതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്രീന്‍ സോണില്‍ പ്രവർത്തിക്കുന്ന നയതന്ത്ര കാര്യാലയങ്ങള്‍ സുരക്ഷിതമാണ്.

ചൊവ്വ പുലർച്ചെ യു.എസ്, നാറ്റോ സൈനികർ തങ്ങുന്ന ബെസ് മായ സൈനിക കേന്ദ്രത്തിനു നേരെയും റോക്കറ്റാക്രമണം നടന്നിരുന്നു.

Latest News