റിയാദ്- പള്ളികള്‍ അടച്ചിട്ടതിനാല്‍ ഇനി മയ്യിത്ത് നിസ്‌കാരങ്ങള്‍ ഖബര്‍സ്ഥാനില്‍ മതിയെന്ന് ഇസ്ലാമിക കാര്യമന്ത്രി അബ്ദുല്ലത്തീഫ് ആലു ശൈഖ് അറിയിച്ചു. പള്ളികള്‍ താത്കാലികമായി അടച്ചിടണമെന്നും ജുമുഅ, ജമാഅത്ത് വേണ്ടെന്നും വീട്ടില്‍ നിസ്‌കരിച്ചാല്‍ മതിയെന്നും ഉന്നത പണ്ഡത സഭ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.
ചില പള്ളികളില്‍ സജ്ജീകരിച്ച മയ്യിത്ത് കുളിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് തടസ്സമുണ്ടാകില്ല. പക്ഷേ അവിടെ ആള്‍കൂട്ടം പാടില്ല. നിശ്ചിത ആളുകള്‍ മാത്രമേ ചടങ്ങുകളില്‍ ഉണ്ടാകാവൂ. അദ്ദേഹം പറഞ്ഞു.