സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മോഡിയും ചര്‍ച്ച നടത്തി

റിയാദ് - സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. കൊറോണ വ്യാപനം തടയുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ കുറിച്ചാണ് ഇരു നേതാക്കളും വിശകലനം ചെയ്തത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണും സൗദി കിരീടാവകാശിയുമായി ഫോണില്‍ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്തു. മോഡിയും മാക്‌റോണും സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

കൊറോണ നിര്‍മാര്‍ജന ശ്രമങ്ങള്‍ ഏകോപിപ്പിക്കണമെന്നും കൊറോണ വ്യാപനത്തിന്റെ ഫലമായ സാമ്പത്തിക ഭാരങ്ങള്‍ ലഘൂകരിക്കുന്നതിന് ജി-20 ഗ്രൂപ്പിന്റെ ചട്ടക്കൂടില്‍ അനുയോജ്യമായ നയങ്ങള്‍ അംഗീകരിക്കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റുമായും നടത്തിയ ചര്‍ച്ചകള്‍ക്കിടെ സൗദി കിരീടാവകാശി പറഞ്ഞു.

 

Latest News