റിയാദ്- സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു. പുതുതായി 38 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിയ സൗദി പൗരനുമുള്ളതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. മൂന്നു പേര്‍ക്ക് ജിദ്ദയിലും മൂന്നു പേര്‍ക്ക് മക്കയിലും പത്തു പേര്‍ക്ക് ഖത്തീഫിലും മൂന്നു പേര്‍ക്ക് ദഹ്റാനിലും പത്തൊമ്പതു പേര്‍ക്ക് റിയാദിലുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.






