Sorry, you need to enable JavaScript to visit this website.

സൗന്ദര്യമില്ലാത്തവരുടെയും പട്ടിണിക്കോലങ്ങളുടെയും വീഡിയോ ടിക് ടോകിന് വേണ്ട: ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട്


ന്യൂയോര്‍ക്- ടിക്‌ടോക് ചുരുങ്ങിയ കാലം കൊണ്ട് ആളുകള്‍ക്കിടയില്‍ പ്രചാരം നേടിയ ആപ്പാണ്. എന്നാല്‍ ഇപ്പോള്‍ ഗുരുതരമായ ഒരു ആരോപണമാണ് ടിക് ടോകിനെതിരെ ഉയരുന്നത്. കാഴ്ചയില്‍ ദാരിദ്ര്യം തോന്നുന്നവരും തടിച്ചവരും അഭംഗിയുള്ളവരുടെയും വീഡിയോകള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ടിക് ടോക് എന്നാണ് വിവരം. അമേരിക്കന്‍ ആസ്ഥാനമായ ഇന്റര്‍സെപ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില വിഭാഗത്തിലുള്ള ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് അധികൃതര്‍ മോഡറേറ്റര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയെന്നാണ് ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാഴ്ചയില്‍ അസാധാരണത്വം തോന്നുന്നവര്‍ ,ഉന്തിയ വയറുള്ളവര്‍,മെലിഞ്ഞൊട്ടിയവര്‍,വൈകല്യമുള്ളവര്‍,കാണാന്‍ ഭംഗിയില്ലാത്തവര്‍, മുന്‍നിര പല്ലുകള്‍ ക്രമംതെറ്റിയവര്‍,മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ വീഡിയോകള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. 800 മില്യണ്‍ ഉപയോക്താക്കളാണ് ടിക് ടോകിനുള്ളത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് നേരെയുള്ള പരിഹാസം ഒഴിവാക്കാന്‍ മുമ്പ് ഒരു മാനദണ്ഡം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ടിക്ടോക്  അറിയിച്ചതായി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 

Latest News