Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് ഒന്നര വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

 

കൊല്ലം- കൊല്ലത്ത് ഒന്നര വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെരുമ്പുഴ വഞ്ചിമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനും ബീഹാര്‍ സ്വദേശിയുമായ മുന്നിലാല്‍  ആണ് അറസ്റ്റിലായത്. നേപ്പാള്‍ സ്വദേശിനിയായ ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ് പീഡനത്തിന് ഇരയായത്. സ്ഥാപനത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇതേതുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. മുന്നിലാലിനെതിരെ പോലിസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.കുട്ടിയുടെ തലക്ക് പരിക്കേറ്റതിനാല്‍ കൊലപാതക ശ്രമം നടന്നതായും പോലിസ് സംശയിക്കുന്നു.
 

Latest News