Sorry, you need to enable JavaScript to visit this website.

കളമശ്ശേരി ഐസോലേഷന്‍ വാര്‍ഡില്‍  രോഗികള്‍ക്ക് അടിപൊളി മെനു  

കൊച്ചി- ഐസോലേഷന്‍ വാര്‍ഡിലെ രോഗികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ തയാറാക്കിയ ഫുഡ് മെനുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും പ്രത്യേകം പ്രത്യേകമാണ് മെനു തയാറാക്കിയിരിക്കുന്നത്. ചായ, മീന്‍ പൊരിച്ചത്, ദോശയും സാമ്പാറും, ജ്യൂസ് തുടങ്ങിയവയാണ് ഇന്ത്യക്കാര്‍ക്കായി പ്രത്യേകം മെനുവിലുള്ളത്. 
സൂപ്പ്, ജ്യൂസ്, ബ്രഡ് ടോസ്റ്റ്, മുട്ട, പഴങ്ങള്‍ തുടങ്ങിയവയാണ് വിദേശികള്‍ക്കായി മെനുവിലുള്ളത്. കുട്ടികള്‍ക്കായി പാലും ലഘുഭക്ഷണവും മെനുവിലുണ്ട്. ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. 
ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരുടെ അഭിപ്രായം കൂടി മാനിച്ചാണ് മെനു തയാറാക്കിയിരിക്കുന്നത്. കോവിഡ് 19 നോഡല്‍ ഓഫിസര്‍ ഡോ. ഫത്താഹുദീന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്‌സ് അമൃത എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് മെനു തയാറാക്കിയത്. 
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലുള്ള മെന്‍സ് ഹോസ്റ്റലാണ് ഭക്ഷണം തയാറാക്കുന്നത്. മുപ്പത് പേര്‍ക്കുള്ള ഭക്ഷണമാന് ഇവര്‍ തയാറാക്കുക. 

ഇന്ത്യക്കാരുടെ മെനു: 

രാവിലെ 7.30: (പ്രാതല്‍) ദോശ, സാമ്പാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം 
10.30: ജ്യൂസ്
12.00: (ഉച്ചഭക്ഷണം) ചപ്പാത്തി, ചോറ്, തോരന്‍ , കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര്‍ വെള്ളം 3.30: ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വട രാത്രി 
7.00: (അത്താഴം) അപ്പം, വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം

വിദേശികളുടെ മെനു: 

രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ് 
11.00: പഴച്ചാറ് 
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍ 4.00: പഴച്ചാറ് 
7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങള്‍

Latest News