Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വിഭജനം നടന്നത് മതാടിസ്ഥാനത്തില്‍; പൗരത്വ നിയമം മുസ്ലിംങ്ങളെ മാത്രം ഒഴിവാക്കിയെന്ന വാദം തെറ്റെന്ന് കേന്ദ്രം

ന്യൂദല്‍ഹി- പൗരത്വഭേദഗതി നിയമം പൗരന്മാരുടെ നിയമപരമോ ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍  സുപ്രിംകോടതിയില്‍. അയല്‍ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞു. മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ഹരജികളിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ഇന്ത്യന്‍ വിഭജനം നടന്നത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലിംങ്ങളെ മാത്രം ഒഴിവാക്കിയെന്ന വാദം തെറ്റാണ്. തമിഴ് ഹിന്ദുക്കളെയും തിബറ്റന്‍ ബുദ്ധമത വിശ്വാസികളെയും തങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നുവെങ്കിലും എല്ലാ നിയമങ്ങള്‍ക്കും അത് ബാധകമല്ലെന്നും ഇത് വേര്‍തിരിച്ച് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സത്യവാങ്മൂലം അവകാശപ്പെടുന്നു.
 

Latest News