ന്യൂദൽഹി- ഇന്ത്യൻ ജനത പ്രവചിക്കാനാകാത്ത വിധം വേദനയുള്ള നാളുകളിലേക്കാണ് കടന്നുപോകുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ. കൊറോണ വ്യാപനം മാത്രമല്ല, രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. സാമ്പത്തിക മേഖലയിലടക്കം പുതിയ സുനാമി വരാനിരിക്കുന്നുണ്ട്.
രാജ്യത്ത് നടക്കുന്നതിനെ പറ്റി നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ആരും ശ്രദ്ധിച്ചില്ല. ഇന്ത്യൻ ജനത അതിഭീകരമായ വേദനയിലേക്കാണ് കടന്നുപോകുന്നത്. ആറുമാസത്തിനകം ഇന്ത്യൻ ജനത കടുത്ത വേദന അനുഭവിക്കും. ഇക്കാര്യം നിരവധി തവണ പറഞ്ഞിട്ടും ആരും കേൾക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.






