Sorry, you need to enable JavaScript to visit this website.

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ  പിതാവ് അറസ്റ്റില്‍ 

തൊടുപുഴ- മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടത്താണ് നാടിനെ നടുക്കിയ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ എട്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം എസ്എല്‍സി പരീക്ഷ എഴുതി കൊണ്ടിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥിക്ക് വയറുവേദന അനുഭവപ്പെട്ടത് തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
 പിന്നീട് എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുകയായിരുന്നു. മാത്രമല്ല പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതിനാല്‍ വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന് പെണ്‍കുട്ടി നേരത്തെ അധ്യാപകരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തിരക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നും സൂചനയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോല്‍ റിമാന്‍ഡിലാണ്.

Latest News