ബാര്‍ബര്‍ക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം; മുടിവെട്ടിയവര്‍ പരിഭ്രാന്തിയില്‍

മലപ്പുറം-പൊന്നാനിക്കു സമീപം മാറഞ്ചേരി പഞ്ചായത്തിലെ അവിണ്ടിത്തറയില്‍ ബാര്‍ബര്‍ഷാപ്പ് നടത്തുന്ന യുവാവിന് കൊറോണ ബാധിച്ചുവെന്ന് വ്യാജ പ്രചാരണം. ഇതോടെ ഈ ബാര്‍ബര്‍ ഷോപ്പില്‍നിന്ന് മുടിവെട്ടിയവര്‍  പരിഭ്രാന്തിയിലായി.

പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് യുവാവ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.  ആരോഗ്യവകുപ്പ് ഇടപെട്ടതിനെ തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലിസ്.

 

Latest News