Sorry, you need to enable JavaScript to visit this website.

സൗദി കോടതികളിൽ വിചാരണകൾ നീട്ടിവെച്ചു

റിയാദ് - പുതിയ ഒരു അറിയിപ്പുണ്ടാകുന്നതു വരെ രാജ്യത്തെ കോടതികളിൽ വിചാരണകൾ നീട്ടിവെക്കാൻ തീരുമാനിച്ചു. സുപ്രീം ജുഡീഷ്യറി കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. വിചാരണ പുനരാരംഭിക്കുമ്പോൾ നീട്ടിവെച്ച സിറ്റിംഗുകൾക്ക് മുൻഗണന നൽകുകയും കേസിലെ കക്ഷികളെ ഇക്കാര്യം ഇലക്‌ട്രോണിക് മാർഗങ്ങളിൽ അറിയിക്കുകയും ചെയ്യും. അടിയന്തര പ്രാധാന്യമുള്ള കേസുകളുടെ വിചാരണ കോടതികളിൽ തുടരും. വിചാരണ നീട്ടിവെക്കുന്ന കാലത്ത് കക്ഷികൾ കോടതികളിൽ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത നിലക്ക് വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ കോടതികളിൽ വിചാരണകൾ തുടരാനും സുപ്രീം ജുഡീഷ്യറി കൗൺസിൽ നിർദേശിച്ചു. 


 

Latest News