ന്യൂദല്‍ഹി- കൊറോണ തടയാന്‍ കേരളത്തിലെ ജയിലുകളില്‍ ഏര്‍പ്പെടുത്തിയ നടപടികളെ പ്രകീര്‍ത്തിച്ച് സുപ്രീംകോടതി. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയത് മാതൃകാപരമെന്ന് സുപ്രീംകോടതി പറഞ്ഞു.
കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ ലക്ഷണങ്ങളായ ജലദോഷവും പനിയും ഉള്ളവരെ ഇവിടേക്ക് മാറ്റിപാര്‍പ്പിക്കുന്നുണ്ട്. പുതുതായി ജയിലിലെത്തുന്നവരെ ആറുദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷമാണ് സെല്ലുകളിലേക്ക് മാറ്റുന്നത്.
സമാനമായി തിഹാര്‍ ജയിലിലും ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിച്ചിട്ടുണ്ട്. 17,599 ജയില്‍പുള്ളികളെയും കോവിഡ് 19 പരിശോധനക്ക് വിധേയമാക്കിയിരുന്നു. ആര്‍ക്കും ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിഹാര്‍ ജയിലില്‍ പുതുതായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും മറ്റു വാര്‍ഡില്‍ പാര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.






