വൈറസ് പിടിക്കട്ടെ, പ്രതിരോധ ശേഷി വര്‍ധിക്കും; ബ്രിട്ടന്റെ രീതി വ്യത്യസ്തം

ലണ്ടന്‍- ഇതര രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ആഗോള കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോട് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത്.
സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ആളുകള്‍ ഒരുമിച്ച കൂടുകയും ചെയ്യുന്നത് നിരോധിക്കുകയും ചെയ്യുന്നതിന് പകരം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യത്യസ്തമായ നടപടികളാണ് പിന്തുടരുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് വൈറസ് ബാധിക്കട്ടെയെന്നും അതുവഴി അവരുടെ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും ഭാവിയില്‍ ഇത് പ്രയോജനകരമായിരിക്കുമെന്നുമാണ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഉപദേശം. ഇത് മുഖവിലക്കെടുത്ത് കാര്യമായ പ്രതിരോധ നടപടികള്‍ക്കൊന്നും സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈറസിനെതിരെ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ചില മെഡിക്കവിദഗ്ധരുടെ പിന്തുണയുണ്ടെങ്കിലും, സര്‍ക്കാരിന്റെ പ്രതികരണം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.  കോവിഡ് 19 വൈറസ് പടരാന്‍ അനുവദിക്കുന്നതിലൂടെ 300,000 ആളുകള്‍ മരിക്കാന്‍ ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പകര്‍ച്ചവ്യാധി വലിയ തോതില്‍ ഇനിയും ഉയര്‍ന്നിട്ടില്ലാത്തതിനാല്‍, യു.കെയില്‍ ഇത് എങ്ങനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമെന്ന ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

 

Latest News