റിയാദിൽ 8000ത്തിലധികം ബാർബർ ഷോപ്പുകൾ അടപ്പിച്ചു

റിയാദ്- കൊറോണക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി റിയാദിൽ 8398 ബാർബർ ഷോപ്പുകളും 2385 ബ്യൂട്ടി പാർലറുകളും അടച്ചതായി നഗരസഭ അറിയിച്ചു. എല്ലാ പാർക്കുകളും ശീശ കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് അടച്ചിട്ടുണ്ട്. ഇന്നലെ മുതൽ തന്നെ നഗരസഭ അധികൃതർ ഇക്കാര്യം വീക്ഷിച്ചുവരുന്നു. റിയാദ് നഗരസഭക്ക് കീഴിലുള്ള റെസ്റ്റോറന്റ്, കോഫി ഷോപ്പ് എന്നിവയിൽ ഭക്ഷണം കഴിക്കുന്നതിനും നഗരസഭ ഇന്നലെ മുതൽ വിലക്കേർപ്പെടുത്തിയിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
 

Latest News