Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളികളെ നാണം കെടുത്തിയ സംഭവം; രജിത് കുമാറിനും ഫാന്‍സിനുമെതിരെ കേസ്

കൊച്ചി- കോവിഡ് ഭീതി നിലനില്‍ക്കെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ തടിച്ചു കൂടിയവര്‍ക്കെതിരെ പോലീസ് കേസ്. മത്സരാര്‍ത്ഥി രജിത് കുമാര്‍ അടക്കം പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന  75 പേര്‍ക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇന്നലെ രാത്രിയാണ് രജിത് കുമാറിന് സ്വീകരണം ഒരുക്കിയത്. നൂറോളം പേരാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്. പേലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോകാന്‍ കൈകുഞ്ഞുങ്ങളുമായി എത്തിയവര്‍ പോലും തയാറായില്ല.

മനുഷ്യ ജീവനേക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും സംഘം ചേര്‍ന്നുള്ള എല്ലാ വിധ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ്  പറഞ്ഞു.

കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്
കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു TV ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും.

 

Latest News