സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലും നിയന്ത്രണം; അത്യാവശ്യ ജോലിക്കാര്‍ മതി

റിയാദ്- സൗദിയില്‍ സ്വകാര്യ മേഖലയില്‍  കമ്പനികളിലും സ്ഥാപനങ്ങളിലും ജീവനക്കാര്‍ എത്തുന്നത് കുറക്കാനും വീടുകളില്‍ ഇരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള ജാഗ്രത നടപടികളുടെ ഭാഗമായാണിത്.

സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ, സുരക്ഷാ, സൈനിക മേഖലകളിലൊഴികെ  ജീവനക്കാര്‍ ഓഫീസുകളില്‍ എത്തുന്നത് 16 ദിവസത്തേക്ക് വിലക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകള്‍ എത്തുന്നത് കുറക്കാനാണ് മറ്റൊരു നിര്‍ദേശം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വിവിധ ഫീസുകള്‍ അടക്കുന്നതിന് ഇലക്ട്രോണിക് ഇടപാടുകള്‍ക്ക് സൗകര്യമുണ്ടാക്കണം.

വിദേശരാജ്യങ്ങളില്‍നിന്ന് എത്തിയ ജീവനക്കാര്‍ക്ക് സ്വയം നിരീക്ഷണത്തിലാകാന്‍ നിര്‍ദേശിക്കപ്പെട്ട 14 ദിവസത്തെ അവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന  ജീവനക്കാര്‍ക്കും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News