വലന്‍സിയ ടീമില്‍ അഞ്ച് പേര്‍ക്ക് കൊറോണ; 14 ദിവസത്തേക്ക് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

മാഡ്രിഡ്- ലാലിഗ ക്ലബ് വലന്‍സിയ ടീമിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.വലന്‍സിയയുടെ അര്‍ജന്റീന പ്രതിരോധനിരയിലെ താരം എസകല്‍ ഗാരെ, ഫ്രഞ്ച് താരം എലയ്ക്വിം മങ്കാല,സ്പാനിഷ് പ്രതിരോധ താരം ജോസ് ഗയ എന്നിവര്‍ അടക്കമുള്ള അഞ്ച് താരങ്ങള്‍ക്കും ഒരു സപ്പോര്‍ട്ടിങ് സ്റ്റാഫിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലാക്കിയതായി ക്ലബ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റക്കെതിരെ വലന്‍സിയയുടെ ചാമ്പ്യന്‍സ് ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടന്നത്. ഇറ്റാലിയന്‍ ലീഗ് സീരി എ കൊറോണ വൈറസ് ബാധ മൂലം നിര്‍ത്തിവെച്ചിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ക്ലബ് യുവന്റ്‌സിലെ ഒരു താരത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.പതിനാല് ദിവസത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും നിര്‍ത്തിവെച്ചതായി ലാലിഗ അഡ്മിനിസ്‌ട്രേറ്റീവ് അറിയിച്ചിട്ടുണ്ട്.

Latest News