ചെന്നൈ- കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളില്‍ മാളുകളും തീയേറ്ററുകളും അടച്ചിടാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം. വൈറസ് വ്യാപകമാകുന്നത് നിയന്ത്രണവിധേയമാക്കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം.പതിനാറ് അതിര്‍ത്തി ജില്ലകളിലെ വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്ന് കൊറോണ സ്ഥിരീകരിച്ചവര്‍ക്ക് ഒപ്പം വിമാനത്തില്‍ യാത്ര ചെയ്ത 47 തമിഴ്‌നാട് സ്വദേശികളെ ഐസൊലേറ്റ് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും അഞ്ചാംക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു