ന്യൂദല്‍ഹി- കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ജനങ്ങള്‍ സാമൂഹിക ജീവിതത്തില്‍നിന്ന് പിന്‍വാങ്ങി ഒറ്റപ്പെട്ടുകൊണ്ടിരിക്കെ, ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 പല അപ്രതീക്ഷിത സംഭവങ്ങള്‍ക്കും കാരണമാകുകയാണ്. കൗതുകത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ മരണ സംഖ്യ ആറായിരത്തിലേക്കും രോഗബാധ ഒന്നേമുക്കാല്‍ ലക്ഷത്തിലേക്കും നീങ്ങുകയാണ്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതുപോലെ ജനങ്ങള്‍ പരസ്പരം അകലം പ്രാപിക്കാനും സാമൂഹികമായി വിട്ടുനില്‍ക്കാനുമാണ് പ്രേരിപ്പിക്കപ്പെടുന്നത്.
സ്‌കൂള്‍, കോളേജ്, സിനിമാ തിയേറ്റര്‍, മാളുകള്‍, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എന്നിവയൊക്കെ അടച്ചിടുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു. സിനിമാ റിലീസും ഷൂട്ടിംഗും നീട്ടിവെക്കപ്പെട്ടു. വീടുകളിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതായി കരുതുന്ന ചൈനയില്‍ ദമ്പതികളെ അടച്ചിട്ട മുറികളില്‍ ക്വാറന്റൈന്‍ ചെയ്തപ്പോള്‍ അന്തിമഫലമായി വിവാഹ മോചനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ചൈനയിലെ സിയാന്‍ ജില്ലകളില്‍ വിവാഹ മോചന കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ദമ്പതികളെ ഒറ്റപ്പെടുത്തിയതിന്റെ ഫലമായി പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊറോണ വൈറസ് പേരിലുള്ള അശ്ലീല സിനിമകള്‍ വര്‍ധിച്ചുവെന്നതാണ് മറ്റൊരു അപ്രതീക്ഷിത സംഭവം. പോണ്‍ഹബ് വെബ് സൈറ്റില്‍ കൊറോണവൈറസ് എന്ന് സെര്‍ച്ച് ചെയ്താല്‍ നൂറിലേറെ വീഡിയോകളുടെ പട്ടിക ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദല്‍ഹിയില്‍ പൂര്‍ണതോതില്‍ നടന്ന ഗോമൂത്ര പാര്‍ട്ടിയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അവിശ്വസനീയ സംഭവമായി അവതരിപ്പിക്കപ്പെട്ടു. കൊറോണ വൈറസിന്റെ വീര്യം കുറക്കാനും രോഗപ്രതിരോധത്തിനുമായാണ് ഹിന്ദുത്വ സംഘടന ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. കൊറോണ ബാധിതരെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ ഗോമൂത്രം കൊണ്ട് സാധിക്കുമെന്ന് പാര്‍ട്ടി സംഘടിപ്പിച്ച അഖിലഭാരത് ഹിന്ദു മഹാസഭയുടെ നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ിത് കുടിക്കാറുണ്ടെന്നും സഭയുടെ ഒരു നേതാവ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞു.






