റിയാദിൽ റസ്‌റ്റോറന്റ് തകർന്നുവീണ് മലയാളിയടക്കം രണ്ടു പേർ മരിച്ചു

റിയാദ് - റസ്റ്റോറന്റ് തകർന്നുവീണ് മലയാളിയടക്കം രണ്ടു പേർ മരിച്ചു. ബഗളപ്പ്-റൗദ സൽമാൻ ഫാരിസ് റോഡിലുള്ള മലാസ് റസ്റ്റ്‌റ്റോറന്റാണ് തകർന്നുവീണത്. ചായകുടിച്ചുകൊണ്ടിരുന്ന മലയായാളികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഹോട്ടൽ ജീവനക്കാർക്കും പരിക്കുണ്ട്.  കായംകുളം കീരിക്കാട് തെക്ക് കോളങ്ങരേത്ത് അബ്ദുല്‍ അസീസ് കോയക്കുട്ടി (50) ആണ് മരിച്ചത്. കേളി കലാസാംസ്‌കാരിക വേദി ബഗ്ലഫ് ഏരിയ സെക്രട്ടറിയാണ്. മരിച്ച മറ്റൊരാൾ തമിഴ്‌നാട് സ്വദേശിയാണ്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. കരുനാഗപ്പള്ളി സ്വദേശിയുടെതാണ് ഹോട്ടൽ. ഹോട്ടലിന് മുന്നിൽ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

Latest News