ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു; ഭാര്യയും മകളും അമ്മായിമ്മയും അറസ്റ്റില്‍

ചെന്നൈ-  ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകളും അമ്മായിയമ്മയും അറസ്റ്റില്‍.  കെട്ടിട നിര്‍മാണ കരാറുകാരനായ പി കന്തസ്വാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.  നാമക്കല്‍ ജില്ലയില്‍ ജീവനഗറിലാണ് സംഭവം. കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാളും മകളും അങ്കമ്മാളിന്റെ മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.ഉച്ചയ്ക്ക് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ്് മകളെയും കൂട്ടി പോയ അങ്കമ്മാള്‍ പുലര്‍ച്ചെ മാതാവിനെയും കൂട്ടി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഉറങ്ങിക്കിടന്ന കന്തസ്വാമിയെ തീകൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തന്നെ ആരോ ചിലര്‍ തീകൊളുത്തുകയായിരുന്നുവെന്നാണ് അദേഹം മരണമൊഴി നല്‍കിയത്. കേസ് അന്വേഷണം ഏറ്റെടുത്ത പോലിസിന് അങ്കമ്മാള്‍ വീട്ടിലില്ലായിരുന്നുവെന്ന നാട്ടുകാരുടെ മൊഴി പ്രതിയെ കണ്ടെത്താന്‍ വില്ലനായി. എങ്കിലും സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തായത്. കന്തസ്വാമിക്ക് മറ്റൊരു യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു.
 

Latest News