കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയെ  പുകഴ്ത്തി കര്‍ണാടക വ്യവസായി

ആലപ്പുഴ- കേരളത്തിലെ സാധാരണക്കാരെല്ലാം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുമ്പോഴും ഒരുവിഭാഗം ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ കുറ്റപ്പെടുത്തുന്നവരാണ്. വൃത്തിയില്ല, ജീവനക്കാരുടെ പെരുമാറ്റം മോശം, സമയച്ചെലവ് എന്നിങ്ങനെ നൂറായിരം പരാതികളാണവര്‍ക്കുള്ളത്.
എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് പുറത്തുള്ള സംസ്ഥാനക്കാര്‍ക്ക് നല്ലമതിപ്പാണ്. അത്തരത്തില്‍ ഒരാള്‍ സര്‍ക്കാര്‍ ആശുപത്രികളെ പുഴ്ത്തിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. അവധി ചെലവഴിക്കാനായി കേരളത്തിലെത്തിയ തനിക്കും കുടുംബത്തിനും ഒരു സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ നല്ല അനുഭവമാണ് ബാലാജി വിശ്വനാഥ് എന്ന വ്യവസായി ഫെയ്‌സ് ബുക്കിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്.
ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. അവിടെ തങ്ങള്‍ക്ക് അറിയുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും താന്‍ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം അഭിമാനപൂര്‍വ്വം പറയുന്നത്.

Latest News