Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം ജി്ല്ലയിൽ ആരോടും പുറത്തിറങ്ങേണ്ടെന്ന് പറഞ്ഞിട്ടില്ല

തിരുവനന്തപുരം- കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ കല്കടർ പറഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കലക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്നും 
ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ്  നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്നും  ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. ഷോപ്പിംഗ് മാളുകൾ അടച്ചിടും. ബ്യൂട്ടിപാർലറുകളും ജിമ്മുകളും പൂട്ടും. സ്പാ, മസാജ് പാർലറുകൾ എന്നിവയ്ക്കും നിയന്ത്രണമേർപ്പെടുത്തും. ബീച്ചിലേയ്ക്കുള്ള പ്രവേശനം നിരോധിക്കും. 
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിർദേശം പാലിക്കുന്നില്ല. ഇവർ ബന്ധുക്കളുമായി അടുത്തിടപഴകുന്നുണ്ട്. പനിയും ജലദോഷവുമുള്ളവർ വീടുകളിൽ തന്നെ കഴിയണം. പുറത്തേയ്ക്ക് ഇറങ്ങരുത്. വർക്കലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇറ്റലി സ്വദേശികളായ രണ്ട് രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിൽ പ്രയാസമില്ല. എന്നാൽ ഇറ്റാലിയൻ പൗരന്മാർ സഞ്ചരിച്ച വഴികൾ കണ്ടെത്തുക പ്രയാസമാണ്. ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കലക്ടർ അറിയിച്ചു.

Latest News