കൊറോണ ജാഗ്രത: ആര്‍.എസ്.എസിന്റെ സുപ്രധാന വാര്‍ഷിക യോഗം മാറ്റി

ബംഗളൂരു- കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസിന്റെ നാളെ തുടങ്ങാനിരുന്ന സുപ്രധാന നയരൂപീകരണ യോഗം മാറ്റിവെച്ചു. ഞായറാഴ്ച തുടങ്ങാനിരുന്ന അഖില ഭാരതീയ പ്രതിനിധി സഭയാണ് മാറ്റിവെച്ചത്. മാര്‍ച്ച് 15 മുതല്‍ 17 വരെ ആയിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.


കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്ന് ആര്‍.എസ്.എസ് സഹകാര്യവാഹക് സുരേഷ ഭയ്യാജി ജോഷി പറഞ്ഞു.


ആര്‍.എസ്.എസ് ഭാരവാഹികള്‍ക്കു പുറമെ, ബി.ജെ.പി പ്രസിഡന്റടക്കം എല്ലാ സഹസംഘടനകളുടേയും ഭാരവാഹികള്‍ പങ്കെടുക്കേണ്ട യോഗമാണിത്. ഇതിനു മുമ്പ് അടിയന്തരാവസ്ഥക്കാലത്തും മഹാത്മാഗാന്ധി വധത്തെ തുടര്‍ന്ന് സംഘടന നിരോധിക്കപ്പെട്ടപ്പോഴും മാതമാണ് പ്രതിനിധി സഭാ യോഗം മാറ്റിവെക്കേണ്ടി വന്നത്.

 

 

Latest News