ആലപ്പുഴ മെഡിക്കല്‍കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള വിദേശ ദമ്പതികള്‍ മുങ്ങി

ആലപ്പുഴ- ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്ന് കൊറോണ നിരീക്ഷണത്തിലുള്ള വിദേശ ദമ്പതികള്‍ മുങ്ങി. എലിസ,എക്‌സാണ്ടര്‍ എന്നി യുകെ സ്വദേശികളാണ്  അധികൃതരെ അറിയിക്കാതെ കടന്നുകളഞ്ഞത്. ലണ്ടനില്‍ നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ഇവരെ അധികൃതര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ ആരോടും പറയാതെ ആശുപത്രിയില്‍ നിന്ന് കടന്ന് കളഞ്ഞ ശേഷം കൊല്ലം ഭാഗത്തേക്കുള്ള മെമു ട്രെയിനിലാണ് യാത്ര ചെയ്തതെന്നും അധികൃതര്‍ സംശയിക്കുന്നു. ഉടന്‍ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
ഫെബ്രുവരി 9നാണ് ഇവര്‍ ഇവിടെയെത്തിയത്. ദമ്പതികള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു. നിലവില്‍ കേരളത്തില്‍ 22 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പേരുടെ സ്ഥിതി അതീവഗുരുതരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
 

Latest News