വിജയ്ക്ക് ആദായനികുതി വകുപ്പിന്റെ ക്ലീന്‍ ചിറ്റ്

ചെന്നൈ- തമിഴ്‌നടന്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി വകുപ്പ്. ബിഗില്‍,മാസ്റ്റര്‍ എന്നി സിനിമകളുടെ പ്രതിഫല തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അമ്പത് കോടിരൂപയാണ് താരത്തിന് ബിഗിലിന് ലഭിച്ചതെങ്കില്‍ മസ്റ്ററിന് 80 കോടിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ താരം ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഫെബ്രുവരിയില്‍ അദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം മസ്റ്ററിന്റെ നിര്‍മാതാവിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. കൂടാതെ നെയ്‌വേലിയില്‍ നടന്ന ഷൂട്ടിങ്ങും ആദായനികുതി വകുപ്പ് തടസപ്പെടുത്തിയിരുന്നു. താരത്തിനെതിരെ രാഷ്ട്രീയ പകപോക്കലാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
 

Latest News