ഫാക്ടറി ജീവനക്കാരന് കൊറോണ,  മുഴുവന്‍ പേരും ക്വാറന്റൈനില്‍

നോയിഡ- ലെതര്‍ നിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനിലാക്കി. ഉത്തര്‍പ്രദേശ്ഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയിലാണ് സംഭവം.
ഉത്തര്‍പ്രദേശ് മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫാക്ടറി ഒഴിപ്പിച്ചെന്നും ജീവനക്കാരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. 700 ജീവനക്കാരെയാണു ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കൊറോണ ബാധ ഏറ്റവും അധികം ഏറ്റിട്ടുള്ള ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തു തിരിച്ചെത്തിയ ഡല്‍ഹി സ്വദേശിക്കാണു കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചയാളെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഉത്തര്‍പ്രദേശ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

Latest News