ആലപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിനി തിരിച്ചെത്തി

ആലപ്പുഴ-പട്ടണക്കാട് നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായി. പട്ടണക്കാട് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആരതിയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.
അച്ഛന്റെ ചായക്കടയില്‍ നിന്നും അമ്മ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തതിലുള്ള മനോവിഷമം ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കുട്ടിയ ഇന്നലെ രാത്രി വൈകി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 

Latest News