പോക്‌സോ കേസിൽ 23 വർഷം തടവും 1.1 ലക്ഷം രൂപ പിഴയും

കൽപറ്റ-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കു 23 വർഷം തടവും 1.1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മീനങ്ങാടി അമ്പലപ്പടി ഊരുകണ്ടി കോളനിയിലെ മണി എന്ന  ബാബുവിനെയാണ് (31) പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് തടവും പിഴയും. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതി പിഴ അടച്ചാൽ ഇരക്കു നൽകാനും കോടതി ഉത്തരവായി. 2017 ൽ മീനങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു കേസിനു ആസ്പദമായ സംഭവം. സി.ഐ. എം.വി. പളനിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി. 

 

Latest News