Sorry, you need to enable JavaScript to visit this website.

വിദേശങ്ങളിൽനിന്ന് എത്തുന്ന സൗദി കറൻസികൾ മാറ്റിനിർത്തുന്നു

റിയാദ് - ബാങ്കുകളും പണം നീക്കം ചെയ്യുന്ന കമ്പനികളും വഴി വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന സൗദി കറൻസികൾ മാറ്റിനിർത്താൻ കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) തീരുമാനിച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോളുമായി സഹകരിച്ചാണ് സാമ ഈ തീരുമാനം കൈക്കൊണ്ടത്. കറൻസി നോട്ടുകളും നാണയങ്ങളും മറ്റു പെയ്‌മെന്റ് സംവിധാനങ്ങളും വൈറസുകൾ പരത്താൻ ഇടയാക്കുന്നവയാണ്. വാതിൽ പിടികൾ, ട്രോളികളുടെ പിടികൾ പോലെ നിത്യേന കൈകാര്യം ചെയ്യുന്ന മറ്റു വസ്തുക്കളിൽ നിന്ന് കറൻസികളും വ്യത്യസ്തമല്ല. 


കറൻസികളും നാണയങ്ങളും അടക്കമുള്ള ഇത്തരം വസ്തുക്കളെല്ലാം കൈകാര്യം ചെയ്യുമ്പോഴും സ്പർശിക്കുമ്പോഴും എല്ലാവരും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കുകയും വൈറസിൽനിന്ന് സ്വയം സംരക്ഷണം നേടുകയും വേണം. കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് പതിവായി കഴുകുകയും ജലദോഷ ലക്ഷണങ്ങൾ തോന്നിയാലുടൻ ബന്ധപ്പെട്ട മെഡിക്കൽ വകുപ്പുകളുമായി ആശയവിനിയമം നടത്തുകയും വേണം. രോഗങ്ങളും വൈറസുകളും പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ കറൻസികളും മറ്റു പെയ്‌മെന്റ് സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പാലിക്കുന്നതിന് സൗദി അറേബ്യക്കകത്തും വിദേശത്തുമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണെന്നും സാമ വ്യക്തമാക്കി.

Latest News