മലപ്പുറം മോങ്ങം സ്വദേശി സൗദിയില്‍ ഉറക്കത്തില്‍ മരിച്ച നിലയില്‍

മക്ക- മലപ്പുറം ജില്ലയിലേ മോങ്ങം തൃപ്പനച്ചി മൂന്നാംപടി സ്വദേശി തയ്യില്‍  പാലാട്ട് തടത്തില്‍ മുഹമ്മദിനെ(58) ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മക്ക ജമൂമിനടുത്ത് മദുരക്കയിലെ മുറിയില്‍ വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ റൂമില്‍ മരിച്ച് കിടക്കുന്നതാണ് മറ്റു താമസക്കാര്‍ കണ്ടത്. 30 വര്‍ഷമായി മക്കയില്‍ ഹോട്ടല്‍ ജോലിക്കാരനാണ്.
ഭാര്യ :റുഖിയ മക്കള്‍ :ഷിബിലി സ്വാലിഹ്(കുവൈത്ത് ), മസൂദ്, സമീമ, ഹബീബ, സഫ്‌വാന്‍, ഫിദ.   
കിംഗ് അബ്ദുല്‍അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത്  നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചതിന്‌ശേഷം മക്കയില്‍ ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് സഹായിക്കുന്ന കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

 

Latest News