സൗദിയിൽ ഉംറക്കെത്തിയവർ ഉടൻ ബന്ധപ്പെടണമെന്ന് കോൺസുലേറ്റ്

ജിദ്ദ- ഇന്ത്യയിൽനിന്ന് ഉംറക്കെത്തിയവരിൽ ഇനി ആരെങ്കിലും സൗദിയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവർ എത്രയും വേഗം അതാത് ഉംറ കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി ഇന്ത്യയിലേക്കുള്ള വിമാനം സർവീസ് നാളെ അവസാനിക്കുന്ന പശ്ചാതലത്തിലാണ് കോൺസുലേറ്റിന്റെ അറിയിപ്പ്. ഉംറ തീർത്ഥാടകർക്ക് വിമാനകമ്പനികളുമായും ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി. 00966-554403023, 0122614093, 00966556122301(വാട്‌സാപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കോൺസുലേറ്റ് വ്യക്തമാക്കി. ഇ-മെയിൽ. [email protected]
 

Latest News