Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്ക് മടങ്ങാനുള്ള സമയം അവസാനിക്കുന്നു; കോഴിക്കോട് നിന്ന് നാളെ ഇന്‍ഡിഗോയുടെ പ്രത്യേക സര്‍വീസ്


കോഴിക്കോട്- ഇന്‍ഡിഗോ എയര്‍ലൈന്‍സ് നാളെ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്ന് എംകെ രാഘവന്‍ എംപി. രാവിലെ 11.15നാണ് പുറപ്പെടുക. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി ജിഎസിഎ സൗദിഅറേബ്യയിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി 72 മണിക്കൂറാണ് അനുവദിച്ചിരുന്നത്.

ഈ സമയപരിധി അവസാനിക്കാനിരിക്കെ, പ്രവാസികള്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസ് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇന്‍ഡിഗോ നാളെ പ്രത്യേക സര്‍വീസ് നടത്തുന്നതെന്നും എംപി അറിയിച്ചു.
 

Latest News