Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തിന്റെ സഹകരണമില്ലാതെ കൊറോണ തടയാനാകില്ല-ആരോഗ്യമന്ത്രി

തിരുവനന്തപുരം- കൊറോണ എന്ന മഹാമാരിയെ നേരിടാൻ പ്രതിപക്ഷത്തിന്റെ സഹകരണം കൂടി ആവശ്യമാണെന്നും ചെറിയ പാകപ്പിഴവുകൾ ചൂണ്ടിക്കാട്ടി കൂട്ടായ ശ്രമത്തെ തോൽപ്പിക്കരുതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ വിഷയത്തിൽ പ്രതിപക്ഷ ഉപനേതാവ് അവതരിപ്പിച്ച പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കൊറോണ വിഷയത്തിൽ ഡോക്ടർ കൂടിയായ ഡോ. എം.കെ മുനീർ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെ അഭിനന്ദിച്ച കെ.കെ ശൈലജ ഇക്കാര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. പതിനായിരകണക്കിന് രോഗികളെയാണ് കേരളത്തിന് നേരിടേണ്ടതെന്നും എല്ലാവരുടെയും സഹകരണമില്ലാതെ ഈ മഹാമാരി നേരിടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിലെ തന്റെ പരാമർശം പ്രതിപക്ഷ നേതാവിന് വിഷമമുണ്ടാക്കി എന്ന് തോന്നിയത് കൊണ്ട് അദ്ദേഹത്തോട് നേരിട്ട് ക്ഷമ ചോദിച്ചിരുന്നു. അതൊന്നും പ്രശ്‌നമില്ലെന്നും കൂടെയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആളുകളെ രോഗവിവരം അറിയിക്കുന്നതാണ് നല്ലത്. കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിമാനതാവളത്തിലെ പരിശോധനക്ക് പരിമിതിയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
 

Latest News