കണ്ണൂര്‍- കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ഇയാളുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ടവരേയും നിരീക്ഷണത്തിലാക്കും.
കണ്ണൂര്‍ സ്വദേശിയായ 44 കാരന്‍ ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താവളം വഴി മാര്‍ച്ച് അഞ്ചിനാണ് നാട്ടിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീട്ടിലേക്ക് വന്നു.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ ഏഴിന് പരിയാരം മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തുകയായിരുന്നു.






